NationalNews

‘വിശ്വാസ താല്‍പര്യം സംരക്ഷിക്കാന്‍ സിപിഐഎം ഉണ്ടാകും, എന്നാല്‍ രാമക്ഷേത്രത്തിലേക്കില്ല’; യെച്ചൂരി

കാസര്‍കോട്ന്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതവിദ്വേഷം വളര്‍ത്താനുള്ള രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം എന്തുകൊണ്ട് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്നതു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി അയോധ്യയെ ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് സര്‍ക്കാരും ശ്രമിക്കുന്നത്. സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതവിശ്വാസങ്ങള്‍ക്ക് സിപിഎം എതിരല്ല. എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്ളവരുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഭരണകൂടം ഒരു മതത്തിന്റെയും രക്ഷകര്‍ത്താവാകരുതെന്നും അത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും യച്ചൂരി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുകയാണെന്ന് യച്ചൂരി വിമര്‍ശിച്ചിരുന്നു. ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണിതെന്നു സിപിഎം പൊളിറ്റ്ബ്യൂറോയും ചൂണ്ടിക്കാട്ടി. മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടിനയം.

പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മതപരമായ ബന്ധം പാടില്ലെന്നതും നിഷ്പക്ഷത വേണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും യച്ചൂരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button