28.4 C
Kottayam
Saturday, June 6, 2026

കല്യാണം കഴിപ്പിച്ച് വിടാൻ ആവേശമാണ്, ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല: നിഖില വിമൽ

Must read

കൊച്ചി:ലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ നിഖില, നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ചിലപ്പോൾ ഇതിന്റെ പേരിൽ വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുകയാണ് നിഖില. 

നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണെന്ന് നിഖില പറയുന്നു. എല്ലാവർക്കും വിവാ​ഹം കഴിപ്പിച്ച് വിടാൻ ആവേശമാണെന്നും ശേഷം എന്തെങ്കിലും പ്രശ്നം വന്നാൽ ഇവരാരും ഉണ്ടാകില്ലെന്നും നിഖില പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

“ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഇല്ലാത്തത് മെന്റൽ സ്ട്രെ​ങ്ത് ആണ്. എല്ലാവരും വീക്കാണ്. എല്ലാവർക്കും ഡിപ്രഷനും ആൻസൈറ്റിയും ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിച്ച് കേൾക്കുന്ന വാക്കുകളാണ് ഇതൊക്കെ. സം​ഗതി എന്താണെന്ന് അറിയാത്തത് കൊണ്ടോ മറ്റോ മുൻപ് ആളുകൾ ഇവയൊന്നും തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ എന്നാലും അവരത് ഡീൽ ചെയ്തിരുന്നു. ഇന്നതല്ല അവസ്ഥ. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും.

ഞാൻ പറയുന്ന കാര്യം അവർ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കിൽ അതിൽ നിന്നും ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാൾ പറയുകയാണെങ്കിൽ നമുക്കൊരു മെന്റർ സ്ട്രെങ്ത് വരും. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും”, എന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളെ കുറിച്ച് നിഖില പറയുന്നത്. 

- Advertisement -

“നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണ്. നമ്മുടെ ലൈഫിൽ എന്താ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്നെല്ലാം അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്.

- Advertisement -

അച്ഛനും അമ്മയും അല്ല. വിവാഹം കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. കല്യാണം കഴിപ്പിച്ച് വിടാൻ കാണിക്കുന്ന ആവേശമൊന്നും ഒരു പ്രശ്നം ഉണ്ടായാൽ ഇവരാരും കാണില്ല. എല്ലാവരും ഇത് നിങ്ങളുടെ കുടുംബമല്ലേ എന്നാണ് പറയാറ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും അങ്ങനെ തന്നെയാണ്”, എന്നും നിഖില പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week