ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി വിജയിച്ച സിപിഎം വാര്‍ഡ് മെമ്പര്‍

ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് മെമ്പര്‍. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ ബിന്ദുവാണ് സ്ഥാനം രാജിവെച്ചതായി പോസ്റ്റിട്ടത്.കിള്ളിയില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി 10 വോട്ടിനാണ് ബിന്ദു ജയിച്ചത്. ശക്തമായ രാഷ്ട്രീയ മത്സരത്തിനൊടുവിലാണ് യുഡിഎഫ് കോട്ടയായ കിള്ളി വാര്‍ഡ് സിപിഐഎം പിടിച്ചെടുത്തത്.

പൊടുന്നനെയുള്ള അംഗത്തിന്റെ രാജി പ്രഖ്യാപനം പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. രാജിവച്ചാലും പഞ്ചായത്തിലെ ഇടത് ഭരണത്തെ ഇത് ബാധിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News