സിപിഎം നേതാക്കള്‍ തമ്മില്‍ ഭിന്നത ; പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം : പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന വാര്‍ത്ത നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന് വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ് ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇ പി ജയരാജന്‍ പാര്‍ടിക്ക് പരാതി കൊടുക്കുനമെന്നും കോടിയേരിയും ഇ പിജയരാജനും തര്‍ക്കം രൂക്ഷമായേക്കുമെന്നും പോളിറ്റ് ബ്യുറോയ്ക്ക് മുന്നിലേക്ക് വരെ പ്രശ്നം എത്തുമെന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത് വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത് മാധ്യമ മര്യാദയുടെ ലംഘനമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

തലമാറ്റി വച്ച് കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്ടലാക്കാണ് ഈ വാര്‍ത്താ നിര്‍മിതിക്കുമെന്നും കമ്മ്യുണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുതെന്നും ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഇത്തരം ദുഷ്പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും മാപ്പ് പറയാന്‍ ചാനല്‍ തയ്യാറായില്ലെങ്കില്‍ ഇതിനെ നിയമപരമായി നേരിടുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News