30 C
Kottayam
Monday, June 15, 2026

അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റില്ല,20 പുതുമുഖങ്ങള്‍,10 വനിതകള്‍,സി.പി.എം സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ

Must read

തിരുവനന്തപുരം :രണ്ട് ടേം നിബന്ധന സി.പി.എം കർശനമാക്കിയതോടെ സി.പി.എം സാധ്യതാ പട്ടികയിൽ ഇരുപതിലേറെപ്പേർ പുതുമുഖങ്ങൾ. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എ.കെ ബാലൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാൽ സി.കെ ശശീന്ദ്രൻ എംഎൽഎ മത്സരത്തിനുണ്ടാവില്ല. രണ്ട് ടേം പൂർത്തിയാക്കിയില്ലെങ്കിലും ബേപ്പൂർ എംഎൽഎ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎൽഎ കെ.യു അരുണൻ എന്നിവരും ഇത്തവണ സ്ഥാനാർഥികളാവില്ല. ഷൊർണൂർ എംഎൽഎമാരായ പി.കെ ശശിയും മത്സരത്തിനില്ല.

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ച എംബി രാജേഷ്, പി രാജീവ്, വിഎൻ വാസവൻ, കെഎൻ ബാലഗോപാൽ എന്നിവരും സാധ്യതാപട്ടികയിലുണ്ട്.

എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്(ബേപ്പൂർ), ജെയ്ക്ക് സി. തോമസ്(പുതുപ്പള്ളി), എം വിജിൻ(കല്ല്യാശ്ശേരി), കെ.വി സുമേഷ്(അഴീക്കോട്), സച്ചിൻ ദേവ്(ബാലുശ്ശേരി), എം.എസ് അരുൺകുമാർ(മാവേലിക്കര)തുടങ്ങിയവർ ഇത്തവണ ജനവിധി തേടും.

ഉദുമ-സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുർ-എം രാജഗോപാൽ

- Advertisement -

പയ്യന്നൂർ-പി.ഐ മധുസൂദനൻ
കല്ല്യാശ്ശേരി-എം വിജിൻ
തളിപ്പറമ്പ-എം.വി ഗോവിന്ദൻ
അഴീക്കോട്-കെ.വി സുമേഷ്
ധർമടം-പിണറായി വിജയൻ
തലശ്ശേരി-എ.എൻ ഷംസീർ
മട്ടന്നൂർ-കെ.കെ ശൈലജ

- Advertisement -

മാനന്തവാടി-കേളു

കൊയിലാണ്ടി-പി സതീദേവി, കാനത്തിൽ ജമീല
പേരാമ്പ്ര-ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി-സച്ചിൻദേവ്
കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പുർ-മുഹമ്മദ് റിയാസ്
തിരുവമ്പാടി-ഗിരീഷ് ജോൺ/ലിന്റോ ജോസഫ്

പൊന്നാനി- നന്ദകുമാർ
തൃത്താല- എം.ബി രാജേഷ്
ഷൊർണൂർ-സി.കെ രാജേന്ദ്രൻ
ഒറ്റപ്പാലം- പി ഉണ്ണി
കോങ്ങാട്-പി.പി സുമോദ്
മലമ്പുഴ-എ പ്രഭാകരൻ
പാലക്കാട്- തീരുമാനമായില്ല
തരൂർ- പി.കെ ജമീല
നെന്മാറ-കെ ബാബു
ആലത്തൂർ-കെ.ഡി പ്രസേനൻ

- Advertisement -

ഇരിങ്ങാലക്കുട- ആർ. ബിന്ദു,
മണലൂർ- മുരളി പെരുനെല്ലി
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
ഗുരുവായൂർ- ബേബി ജോൺ
പുതുക്കാട്- കെ.കെ. രാമചന്ദ്രൻ
ചാലക്കുടി-യു.പി.ജോസഫ്

തൃക്കാക്കര- ജെ ജേക്കബ്
കൊച്ചി- കെജെ മാക്സി
തൃപ്പൂണിത്തുറ-എം സ്വരാജ്
വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ
കോതമംഗലം -ആന്റണി ജോൺ
എറണാകുളം-ഷാജി ജോർജ്
കുന്നത്തുനാട്-പിവി ശ്രീനിജൻ

ഉടുമ്പൻ ചോല- എം.എം മണി
ദേവികുളം – എ രാജ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- അനിൽകുമാർ
ഏറ്റുമാനൂർ- വി എൻ വാസവൻ

ചെങ്ങന്നൂർ- സജി ചെറിയാൻ
മാവേലിക്കര- എം.എസ് അരുൺകുമാർ
കായംകുളം- യു പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
ആലപ്പുഴ- ടി.പി ചിത്തരഞ്ജൻ
അരൂർ- ദലീമ ജോജോ

കോന്നി- ജനീഷ്കുമാർ
ആറൻമുള – വീണ ജോർജ്
കൊല്ലം- എം മുകേഷ്
കുണ്ടറ – മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര- കെ.എൻ ബാലഗോപാൽ
ചവറ- സുജിത്ത വിജയൻ

നെയ്യാറ്റിൻകര- അൻസലൻ
കാട്ടാക്കട- ഐ.ബി സതീഷ്
പാറശ്ശാല-സി.കെ ഹരീന്ദ്രൻ
അരുവിക്കര- സ്റ്റീഫൻ
നേമം- വി. ശിവൻകുട്ടി
വട്ടിയൂർക്കാവ്- പ്രശാന്ത്
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വാമനപുരം- ഡി.കെ മുരളി
ആറ്റിങ്ങൽ- ജെ.എസ് അംബിക
വർക്കല- വി ജോയ്
ഇരവിപുരം- എൻ നൗഷാദ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week