ബംഗാളിലെ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം എം.എല്‍.എ തപ്സി മോണ്ഡല്‍ ബി.ജെ.പിയിലേക്ക്. ശനിയാഴ്ച അമിത് ഷാ സംസ്ഥാനത്തേക്ക് വരാനിരിക്കെയാണ് എം.എല്‍.എ ബി.ജെ.പിയിലേക്ക് ചേക്കേറിയത്.

അതേസമയം തപ്സിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം അറിയിച്ചു. സി.പി.ഐ.എമ്മില്‍ മാനസികമായി വേട്ടയാടപ്പെട്ടതിനാലാണ് രാജിവെച്ചതെന്ന് തപ്സി പറഞ്ഞു.നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാരും നേതാക്കളും ബി.ജെ.പി വിട്ടിരുന്നു. ബി.ജെ.പിയും തൃണമൂലും നേരിട്ട് പോരടിക്കുന്നതിനിടെയാണ് അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുന്നത്.

അതേസമയം ബംഗാളിലെ മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയ്ക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.നേരത്തെ കേന്ദ്രസര്‍ക്കാര്‍ നടപടി നിലവിലെ ഫെഡറല്‍ വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് മമത പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News