FeaturedKeralaNews

പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി, നിരവധി പേർക്ക് പരുക്ക്

പാലാ:നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. പക്ഷേ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ടായിരുന്നു.

ഇന്ന് കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നതിലെ നിയമ പ്രശ്നം.സിപിഎമ്മിലെ കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. പക്ഷേ ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് ഇരു പാർട്ടികളും തമ്മിലുള്ള അസ്വാരസ്യം ആശങ്കയോടെയാണ് നേതാക്കൾ നോക്കി കാണുന്നത്.

https://youtu.be/wXgjL_dka-o

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button