തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിൽ ചർച്ച വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സർക്കാർ നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ കൈക്കൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്ന് ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചു. ചർച്ച നടത്തില്ലെന്ന തീരുമാനം തെറ്റിദ്ധാരണയുണ്ടാക്കും. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. സിപിഎം സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം അംഗീകരിക്കാൻ സർക്കാർ തയ്യാറാകുമോ, മന്ത്രിതല ചർച്ചയിൽ ആരൊക്കെ ഉണ്ടാകും എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News