കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടു പോകല്‍. പേരാമ്പ്ര പന്തിരിക്കര സ്വദേശിയായ അജ്നാസ് എന്നയാളെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടു പോയത്. വോളിബോള്‍ കളി കഴിഞ്ഞ് വരുന്ന വഴിയില്‍ പെരുമുണ്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത ഇന്നോവ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജ്നാസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യാപാരിയായ അഹമ്മദിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോവുകയും പിന്നീട് മോചിപ്പിയ്ക്കുകയും ചെയ്തിരുന്നു. തന്നെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ സംഘമാണെന്നും, മോചനത്തിനായി പണം നല്‍കിയിട്ടില്ലെന്നും അഹമ്മദ് വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News