കൊച്ചി: എറണാകുളത്തെ സി.പി.ഐ.എം സാധ്യതാ പട്ടിക പുറത്ത്. തൃപ്പൂണിത്തുറയില്‍ എം സ്വരാജാണ് സിപിഐഎം സ്ഥാനാര്‍ത്ഥി. വൈപ്പിനില്‍ എസ് ശര്‍മ മത്സരിക്കില്ല. ആറ് തവണ മത്സരിച്ച വ്യക്തിയായതിനാലാണ് തീരുമാനം. പകരം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവമായ കെ.എന്‍ ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി.
തൃക്കാക്കരയില്‍ ഡോക്ടര്‍ ജെ. ജേക്കബ് സ്ഥാനാര്‍ത്ഥിയാകും. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടറുമാണ് ജെ.ജേക്കബ്.
കളമശേരിയില്‍ രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. പി രാജീവും, ചന്ദ്രന് പിള്ളയും. ഒടുവില്‍ കളമശേരിയില്‍ കെ ചന്ദ്രന്‍പിള്ളയും കൊച്ചിയില്‍ കെ ജെ മാക്സിയും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. കോതമംഗലത്ത് ആന്റണി ജോണും സ്ഥാനാര്‍ത്ഥിയാകും.