പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി,പരാതി നൽകി സി.പി.ഐ

ആലപ്പുഴ :പുന്നപ്ര – വയലാർ രണധീരർ അന്ത്യവിശ്രമം കൊള്ളുന്ന
ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി. ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയത്. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തിയത്.

പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വയസ്പതി പറഞ്ഞു.
എന്നാൽ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ്, എത്തിയതെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.

സംഭവത്തിൽഡി ജി പി ക്കും സംസ്ഥാന പൊലീസ് പരാതി നൽകും സിപിഐ അറിയിച്ചു.
ഗയിറ്റ് തകർത്ത് അനധികൃതമായാണ് അകത്ത് കടന്നതെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്.രക്ത സാക്ഷികളെ അവഹേളിക്കാൻ ശ്രമിച്ചെന്നും നേതാക്കൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News