33.4 C
Kottayam
Saturday, May 4, 2024

മന്ത്രി തോമസ് ഐസക്ക് സര്‍ സിപിയോക്കാള്‍ വലിയ ഏകാധിപതി,ഫേസ് ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നയാള്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല,വിമര്‍ശനവുമായി സി.പി.ഐ

Must read

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക് സര്‍ സിപിയേക്കാള്‍ വലിയ ഏകാധിപതിയാണെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്.കയര്‍ കേരള പ്രഹസനമാണെന്നും തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ മേളക്കായിട്ടില്ലെന്നും ആഞ്ചലോസ് വ്യക്തമാക്കി.

മന്ത്രി ഫേസ് ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നതല്ലാതെ കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപെടുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. കയര്‍ ഉത്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ആഞ്ചലോസിന്റെ വിമര്‍ശനം. ധനവകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള ശീതസമരത്തിനിടയിലാണ് ആലപ്പുഴയില്‍ നിന്നും മന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ ജില്ലാ നേതൃത്വം പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.

തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സൂചന. പ്രതിപക്ഷം കയര്‍ കേരളക്കെതിരെ ഉയര്‍ത്തിയ വിമര്ശനങ്ങള്‍ തന്നെയാണ് സിപിഐയും ഉയര്‍ത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week