KeralaNews

കൊല്ലത്ത് പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു, 9 എണ്ണം ചികിത്സയിൽ

കൊല്ലം: വെളിനല്ലൂരില്‍ തീറ്റയില്‍ അമിതമായി പൊറോട്ട നല്‍കിയതിന് പിന്നാലെ പശുക്കല്‍ ചത്തു. വെളിനല്ലൂർ സ്വദേശി അബ്ദുള്ളയുടെ ഫാമിലെ അഞ്ച് പശുക്കളാണ് ഞായറാഴച് രാവിലെയോടെ ചത്തത്. ശനിയാഴ്ച ഉച്ച മുതൽ പശുക്കൾ ക്ഷീണിച്ച് കുഴഞ്ഞുവീണ് തുടങ്ങിയിരുന്നു.

അബ്ദുള്ളയുടെ ഫാമിൽ 35 പശുക്കളാണുണ്ടായിരുന്നത്. ഇവയിൽ 15 പശുക്കൾ അസ്വസ്ഥത കാണിക്കുന്നതായി ശനിയാഴ്ച ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ചികിത്സയും നൽകി. എന്നാൽ, ഞായറാഴ്ചയോടെ ഇവയിൽ അഞ്ചെണ്ണം ചത്തു. ഒമ്പത് പശുക്കൾ നിലവിൽ ചികിത്സയിലാണ്. സാധാരണയായി ഹോട്ടലുകളിൽ ബാക്കിവരുന്ന പൊറോട്ടകൾ നൽകാറുണ്ടെന്നും പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നുമാണ് അബ്ദുള്ള പറയുന്നത്.

പശുക്കൾ ചത്ത ഫാം മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു. ചത്ത പശുക്കൾക്ക് ഒരെണ്ണത്തിന് 10,000 രൂപവെച്ച് നഷ്ടപരിഹാരം നൽകുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന പശുവിന് ഇത്രയും ചെറിയ തുക നഷ്ടപരിഹാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് അബ്ദുള്ള.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button