24.5 C
Kottayam
Friday, June 5, 2026

കോവിഡിനെതിരായ ഗോമൂത്ര പാര്‍ട്ടി ക്ലിക്കായി, കുതിച്ചുയര്‍ന്ന് ഗോമൂത്രവില,ചാണകവും കിട്ടാക്കനി

Must read

കൊല്‍ക്കത്ത: ഒരു കിലോ ചാണകത്തിന് 500 രൂപ, ഒരു ലിറ്റര്‍ ഗോമൂത്രത്തിനും ഇതേ വില. പശ്ചിമബംഗാളിലെ വിലയാണിത്. ഏതാനും മാസം മുമ്പ് ഇങ്ങനെ അല്ലായിരുന്നു സ്ഥിതി. ഇപ്പോള്‍ ബംഗാളില്‍ ഇവ കിട്ടണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയിലേക്കും മാറി. കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപക്കാണ് വില്‍ക്കുന്നത്. പശ്ചിമ ബംഗാളിലെ ഡാംകുനിയിലാണ് ക്ഷീര കര്‍ഷകന്‍ ചാണകവും ഗോമൂത്രവും കച്ചവടം നടത്തുന്നത്. ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500ഉം ചാണകം ഒരു കിലോയ്ക്ക് 500രൂപയുമാണ് ഈടാക്കുന്നതെന്ന് മാബുദ് അലി എന്നയാള്‍ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു.

ഹിന്ദു മഹസാഭ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തില്‍ നിന്നാണ് തനിക്ക് ഈ ‘ഐഡിയ’ ലഭിച്ചതെന്ന് അലി പറയുന്നു. കൊറോണ വൈറസ് ബാധ തടയാന്‍ ചാണകവും ഗോമൂത്രവും ഫലപ്രദമാണെന്ന ഹിന്ദുമസഭയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇവ മരുന്നായി വില്‍പ്പനക്ക് വെച്ചിരിക്കുന്നതും ഇതിന്റെ വില കുതിച്ചുയര്‍ന്നതും . ‘ഗോമൂത്രം കുടിക്കൂ, കൊറോണയില്‍ നിന്ന് രക്ഷപ്പെടൂ’ എന്നാണ് അലിയുടെ പരസ്യ വാചകം.

‘എനിക്ക് രണ്ടു പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യന്‍ പശുവും മറ്റേത് ജഴ്സിയും. പാല്‍ വിറ്റാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഗോമൂത്ര സംഗമം ടിവിയില്‍ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു’- അലി വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.ജഴ്സി പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വിലക്കുറവുണ്ട്. 300 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. ജഴ്സി പശു ഇന്ത്യന്‍ പശുവിനെപ്പോലെ ശുദ്ധമായ ഇനമല്ലെന്നും അതിന്റെ മൂത്രത്തിന് ഡിമാന്റ് ഇല്ലെന്നും അലി പറയുന്നു.

കൊറോണ വൈറസ് ബാധയും വ്യാപനവും തടയാന്‍ ഡോക്ടര്‍മാരെ കാണണമെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പ്രഹസനമെന്നതും ശ്രദ്ധേയമാണ്.കൊറോണ വൈറസ് പ്രതിരോധിക്കാന്‍ ഡോക്ടറുടെ ഉപദേശമാണ് സ്വീകരിക്കേണ്ടതെന്നും അല്ലാതെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും നല്ലതാണെന്ന പ്രചാരണം ശക്തമായ അവസരത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

- Advertisement -

‘ഇത്തരം സമയങ്ങളില്‍ അഭ്യൂഹങ്ങള്‍ അതിവേഗം പ്രചരിക്കും. അത് കഴിക്കരുത്, ഇത് ചെയ്യരുത് എന്നൊക്കെ ചിലര്‍ പറയും. മറ്റ് ചിലര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഉപദേശിക്കും. ഇത്തരം അഭ്യൂഹങ്ങളൊക്കെ നമുക്ക് തള്ളിക്കളയാം’. എന്ത് ചെയ്യണമെങ്കിലും അത് ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week