ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്ന് ഉത്തരാധണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: പശുവിന്റെ ശ്വസന പ്രക്രീയയുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്നായിരിന്നു ത്രിവേന്ദ്ര സിംഗിന്റെ വാദം. പശുവിനെ മസാജ് ചെയ്താല്‍ ശ്വസനവുമായി ബന്ധപ്പെട്ട് വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്നും റാവത്ത് പറഞ്ഞു.
പശുവിന്റെ പാല്‍, ഗോമൂത്രം എന്നിവയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച ത്രിവേന്ദ്ര റാവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയിലാണ് പശു ഓക്‌സിജന്‍ പുറത്തേക്ക് വിടുകയും തിരിച്ചെടുക്കുകയും ചെയ്യും എന്ന് റാവത്ത് പറഞ്ഞത്. പശുക്കളുള്ള പ്രദേശത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ക്ഷയം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവാക്കാന്‍ ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റും എംപിയുമായ അജയ് ഭട്ട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പശുവിന്റെ ശ്വസനപ്രക്രിയയെ കുറിച്ച് മന്ത്രി വാചാലനായത്. പശുവിന്‍ പാലിന്റെ ഔഷധഗുണംഉത്തരാഖണ്ഡുകാര്‍ക്ക് അറിയാമെന്നും പശു അവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.