കൊല്ലം: പത്തനാപുരത്ത് വിവാഹത്തില്‍ പങ്കെടുത്ത പതിനേഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും സ്വയം നിരീക്ഷണത്തിലാണ്.
ഇന്നലെ 218 പേര്‍ക്കാണ് കൊല്ലം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 2 പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 3 പേര്‍ക്കും, സമ്പര്‍ക്കം മൂലം 210 പേര്‍ക്കും, 3 ആരോഗ്യപ്രവത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചുത്. ജില്ലയില്‍ ഇന്നലെ 325 പേര്‍ രോഗമുക്തി നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News