മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം : വാഹനത്തിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് ആരോപണം

തിരുവനന്തപുരം: പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എന്നാൽ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം യൂത്ത് കോണ്‍ഗ്രസുകാര്‍ ചാടി വീഴുകയായിരുന്നുവെന്നാണ് ആരോപണം. ചവറ കെഎംഎംഎല്ലിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.

പതിനഞ്ചാളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ വടികളുമായി കാറിലടിച്ചു എന്നും ആരോപണം ഉണ്ട് . സ്‌ഫോടക വസ്തു പൊട്ടുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News