കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചു, എട്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു

അബുദാബി: കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അബുദാബിയിലും റാസൽഖൈമയിലും വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. സാമൂഹിക അകലം അടക്കമുള്ള കോവിഡ്–19 സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് ആഘോഷം നടത്തിയത്. ഇവരൊന്നും അടുത്ത ബന്ധുക്കളല്ലെന്നും പോലീസ് അറിയിച്ചു.

കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ ഇത്തരത്തിലുള്ള വിവാഹ ചടങ്ങുകള്‍ക്ക് വിലക്കുണ്ടെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി ആന്റ് ക്രൈസിസ് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. കുടുംബ ചടങ്ങുകളില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമേ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News