FeaturedHealthKeralaNews

പ്രതീക്ഷയോടെ ഇന്ത്യ, കൊറോണ വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച പാട്ന എയിംസിൽ ആണ് കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായത്. സന്നദ്ധരായിട്ടുള്ള 375 പേരിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക. മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തിൽ എത്തി.

മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം അയ്യായിരത്തേലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. തമിഴ്നാട്ടിലും കർണാടകയിലും നാലായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button