27.6 C
Kottayam
Thursday, June 4, 2026

വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ പുതിയ വെബ് സൈറ്റ്, രണ്ടാഴ്ചത്തെ സ്ലോട്ടുകൾ ഒന്നിച്ചറിയാം

Must read

തിരുവനന്തപുരം:കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി പുതിയ വെബ്സൈറ്റ്. vaccinefind.in എന്ന വെബ്സൈറ്റാണ് ഇനി ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നതിന് സഹായകമാവുക.

ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത.വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകുമെന്നും കേരളപൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?
എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത.

- Advertisement -

വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു .

- Advertisement -

അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും
ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .

നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
#keralapolice #vaccine #covid19 #covaxin💉

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week