ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ 2021 ആദ്യ പകുതിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍പ് നാം സ്വീകരിച്ചിരിക്കുന്ന വാക്‌സിന്‍ പോലെ അത്ര സുഖകരമായിരിക്കില്ല കൊവിഡ് വാക്‌സിന്‍ അനുഭവമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത പലരിലും ചില പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധര്‍.
വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത ചിലരില്‍ അലര്‍ജി റിയാക്ഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചിലര്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. കൊവിഡ് വാക്‌സിന്‍ എടുക്കുമ്പോള്‍ കണ്ടുവരുന്ന ചില പാര്‍ശ്വഫലങ്ങള്‍ പനി, തലവേദന, ക്ഷീണവും ഛര്‍ദിയും, പേശി വേദന എന്നിവയാണ്.
മോഡേണയുടെ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയും കുളിരുകോരലും അനുഭവപ്പെട്ടു. 102 ഡിഗ്രി വരെ പനി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏതാനും മണഇക്കൂറുകള്‍ക്കകം തന്നെ പനി ശമിച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച ചിലരില്‍ കുത്തിവയ്‌പ്പെടുത്ത ഭാഗത്ത്ചു വന്ന തടിപ്പും കാണപ്പെട്ടു.
മറ്റൊരു പാര്‍ശ്വഫലം തലവേദനയാണ്. വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിച്ച ചിലര്‍ക്ക് കടുത്ത തലവേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലരില്‍ സ്‌ട്രെസ്, ക്ഷീണം, ഉറക്കംതൂങ്ങല്‍ എന്നിവയും കാണപ്പെട്ടു.
വാക്‌സിന്‍ വയറിനെ ബാധിക്കുന്ന ചിലരുണ്ട്. ഇത്തരക്കാര്‍ക്ക് കുത്തിവയ്പ്പ് ലഭിച്ച ശേഷം ക്ഷീണവും ഛര്‍ദിയുമുണ്ടാകും. മോഡേണയുടെ വാക്‌സിന്‍ ലഭിച്ച ചിലര്‍ക്ക് വയറുവേദനയും കാണപ്പെട്ടു. കുത്തിവയ്പ്പ് ലഭിച്ച ഭാഗത്ത് പേശിവേദനയുണ്ടാകുന്നത് സാധാരണമാണെന്നാണ് വിദഗ്ധര്‍ വലിയിരുത്തുന്നത്. ചുവന്ന് തടിക്കുക, ചൊറിച്ചില്‍, എന്നിവ അനുഭവപ്പെടും.
എല്ലാവര്‍ക്കും ഈ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടണമെന്നില്ല. മാത്രമല്ല വാക്‌സിന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും എല്ലാ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. നമ്മുടെ ശാരീരികാവസ്ഥയ്ക്കനുസരിച്ച് ലങ്കണങ്ങള്‍ മാറിയും മറിഞ്ഞും, ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെയും ഇരിക്കാം.