24.9 C
Kottayam
Friday, June 5, 2026

വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷൻ,രജിസ്ട്രേഷൻ ആരംഭിച്ചു നടപടിക്രമങ്ങൾ ഇങ്ങനെ

Must read

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‍തു.

മറ്റ് രോഗങ്ങളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വെബ്‍സൈറ്റിലാണ് പ്രവാസികളെക്കൂടി നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണന ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ…

വാക്സിനേഷന്‍ രജിസ്ട്രേഷന് കോവിന്‍ പോര്‍ട്ടലില്‍ (www.cowin.gov.in) ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെ തിരിച്ചറിയല്‍ പാസ്‍പോര്‍ട്ട് തെരഞ്ഞെടുത്ത് പാസ്‍പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‍പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ലഭിക്കും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐ.ഡി ഉപയോഗിച്ചാണ് ശേഷം മുന്‍ഗണനയ്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‍സൈറ്റ് തുറന്ന ശേഷം Individual Request തെരഞ്ഞെടുക്കണം. സ്ക്രീനില്‍‌ തെളിയുന്ന സന്ദേശം ക്ലോസ് ചെയ്‍ത ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി. ഫോണില്‍ ലഭിക്കുന്ന OTP എന്റര്‍ ചെയ്‍ത് verify ബട്ടനില്‍ ക്ലിപ്പ് ചെയ്യാം.

OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് ലഭിക്കുന്ന ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം എന്നിവ നല്‍കിയ ശേഷം യോഗ്യതാ വിഭാഗം എന്നതില്‍ Going Abroad തെരഞ്ഞെടുക്കാം. തുടര്‍ന്ന് ജില്ലയില്‍ ലഭ്യമായ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സമീപത്തുള്ളത് തെരഞ്ഞെടുക്കണം
Supporting documents എന്നുള്ള ഭാഗത്ത് രണ്ട് രേഖകള്‍ അപ്‍ലോഡ് ചെയ്യാനാവും. പാസ്‍പോര്‍ട്ടിലെ വ്യക്തിഗത വിശദാംശങ്ങളുള്ള പേജും വിസ സംബന്ധമായ വിവരങ്ങളുള്ള പേജും ഇവിടെ രണ്ട് ഫയലുകളായി അപ്‍ലോഡ് ചെയ്യണം.

- Advertisement -

തുടര്‍ന്ന് നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച 14 അക്ക റഫറന്‍സ് ഐ.ഡി നല്‍കിയ ശേഷം Submit ചെയ്യാം.

- Advertisement -

നിങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷം അപേക്ഷ അംഗീകരിക്കുന്ന മുറയ്‍ക്ക് അക്കാര്യം എസ്.എം.എസ് ആയി അറിയിക്കും. തുടര്‍ന്ന് വാക്സിനേഷന്‍ തീയ്യതിയും സ്ഥലവും സമയവും എസ്.എം.എസ് ആയി അറിയിക്കും. ഈ എസ്.എം.എസ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ കാണിക്കണം. ഒപ്പം തിരിച്ചറിയല്‍ രേഖയായി നല്‍കിയ പാസ്‍പോര്‍ട്ടും ഹാജരാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week