31.7 C
Kottayam
Saturday, May 18, 2024

ഒമാനിൽ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് കോവിഡ്  വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി 

Must read

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് ഈ വർഷം അവസാനത്തോടെ കോവിഡ്  വാക്സിൻ ലഭ്യമാക്കുവാൻ കഴിയുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. ആദ്യ ഘട്ടത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും, മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും, മുതിർന്ന പൗരൻമ്മാർക്കുമാകും വാക്സിൻ ലഭ്യമാക്കുക. അതേ സമയം, നിലവിൽ രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ആശ്വാസകരമായ വാർത്തയാണെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week