24.1 C
Kottayam
Friday, June 5, 2026
No menu items!

ഓടുവില്‍ ശുഭവാര്‍ത്ത,കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയം

Must read

ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക് എസ്ഇയും കൂടെ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വലിയ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉയര്‍ച്ചയുണ്ടായി. പെട്രോള്‍ വിലയും വര്‍ധിച്ചു. രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസം ശേഷവും പരീക്ഷണത്തിന് വിധേയമായവരില്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ വാക്സിന്‍ 90 ശതമാനവും വിജയകരമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ ലോകം മറികടക്കുന്നതിന് തൊട്ടടുത്തെത്തിയെന്നും നിര്‍ണായമായ നാഴികക്കല്ലാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്, അമേരിക്ക രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഫൈസര്‍ നിര്‍ണായക നേട്ടമുണ്ടായിരിക്കുന്നത്. 2020ല്‍ ലോകത്താകമാമം 50 ദശലക്ഷം ഡോസും 2021ല്‍ 1.3 ബില്ല്യണ്‍ ഡോസും വാക്സിന്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നെങ്കിലും ലോകത്താകമാനമുള്ള സ്വീകാര്യത ലഭിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week