ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജോലി സ്ഥലങ്ങളില്‍ വച്ച് വാക്സിന് നല്കാന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍.
45ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജോലിസ്ഥലത്ത് വാക്സിന് നല്‍കുന്നതിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്സിന് എടുക്കാന്‍ കഴിയൂ. ഏപ്രില്‍ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News