KeralaNews

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ധരിച്ച് നടക്കാം ; സർട്ടിഫിക്കറ്റ് പതിച്ച ടി ഷർട്ട് വൈറൽ

മലപ്പുറം:വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി കുപ്പായത്തിൽ കുത്തി നടക്കണം എന്ന് പറഞ്ഞാല് അതിനും സാധിക്കും. മലപ്പുറത്ത് അതിനുള്ള സൗകര്യവും ഇപ്പൊൾ റെഡി ആണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ടി ഷർട്ടിൽ പ്രിൻ്റ് ചെയ്തു കൊടുക്കുന്നതിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. എവിടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം… ഈ ടി ഷർട്ട് ധരിച്ച്….കാരണം സർട്ടിഫിക്കറ്റ് മുഴുവനായി പ്രിൻ്റ് ചെയ്തിട്ടുണ്ട് ഇതിൽ.

മലപ്പുറം ഇംപീരിയൽ പ്രസ്സ് ആണ്  ഇങ്ങനെ ഒരു പരീക്ഷണത്തിന് പിന്നിൽ. വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഇവർക്ക് അയച്ച് കൊടുത്താൽ മതി. സർട്ടിഫൈഡ് ടി ഷർട്ട് തിരിച്ച് കൊടുക്കും. സർട്ടിഫിക്കറ്റ് അയച്ചു തന്നാൽ മതി. അത് സ്കാൻ ചെയ്താണ് ടി ഷർട്ടിൽ പതിപ്പിക്കുന്നത്. ”വെള്ള നിറത്തിൽ ഉള്ള ടി ഷർട്ടിൽ ആണ് സർട്ടിഫിക്കറ്റ് പ്രിൻ്റ് ചെയ്ത് കൊടുക്കുന്നത്. പി ഡി എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് അയച്ചു കൊടുത്താൽ അത് പ്രത്യേക ഫിലിമിൽ ആക്കി എടുത്ത് ടി ഷർട്ടിൽ പ്രിൻ്റ് ചെയ്യുക ആണ്. അതിൻ്റെ മുഴുവൻ കാര്യങ്ങളും പറഞ്ഞാൽ ട്രേഡ് സീക്രട്ട് പോകില്ലേ  “- പ്രസ് ഉടമ ഇർഷാദ്  ചിരിച്ചു കൊണ്ട് പറഞ്ഞു.

250 രൂപയാണ് ആകെ ചെലവ്. അലക്കിയാലും ഉണക്കിയാലും പ്രിൻ്റ് പോകില്ല എന്ന് ഇവർ ഉറപ്പ് പറയുന്നു. ” സാധാരണ ടീ ഷർട്ടിലെ പ്രിൻ്റ് പോലെ തന്നെ ആണിത്. അത്ര പെട്ടെന്ന് ഒന്നും പോകില്ല. പരമാവധി 15 മിനുട്ട് മതി . മെഷീൻ ചൂടായാൽ 20 സെക്കൻഡ് കൊണ്ട് പ്രിൻ്റ് ചെയ്യാം. അതിന് മുമ്പുള്ള പണികൾക്ക് ആണ് സമയം വേണ്ടത്. ഇപ്പോൾ കൂടുതൽ ആളുകൾ ഇത് ആവശ്യപ്പെട്ട് വരുന്നത് കൊണ്ട് കുറേക്കൂടി സമയം എടുക്കും. മറ്റിടങ്ങളിൽ നിന്ന് വരുന്ന ഓർഡറുകൾ കൊറിയർ വഴി അയച്ചു കൊടുക്കാനാണ് പദ്ധതി”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button