ഡല്‍ഹി: മുലയൂട്ടുന്ന അമ്മാമാര്‍ക്ക് വാക്സിന് എടുക്കാമെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രാലയം. മുലയൂട്ടുന്നവര്‍ക്കും വാക്സിന് എടുക്കാമെന്ന് നേരത്തെ വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. വാക്സിന് എടുക്കാനായി അമ്മമാര്‍ മുലയൂട്ടല്‍ നിര്‍ത്തി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ഗൗരവകരമായ രീതിയില്‍ രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോ?ഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗ ബാധിതരാവുന്ന കുട്ടികളില്‍ മൂന്നോ നാലോ ശതമാനം പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂവെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായി വരികയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ട്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളില്‍ ഇടിവും വന്നിട്ടുണ്ട്.