തൃശൂരില്‍ ഒരു കൊവിഡ് രോഗി കൂടി

തൃശൂര്‍: ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.മെയ് 15 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി തിരിച്ചെത്തിയ ഒല്ലൂര്‍ സ്വദേശിയായ യുവാവിനാണ് (36്) കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിനൊപ്പം വാളയാറില്‍ എത്തിയ സുഹൃത്തും മൂര്‍ക്കനിക്കര സ്വദേശിയുമായ യുവാവിനെ രോഗലക്ഷണങ്ങളുമായി പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 17 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂര്‍ക്കനിക്കരയിലെ കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News