കൊവിഡ് ബാധിതരുടെ എണ്ണം എട്ടു കോടിയിലേക്ക്; മരണസംഖ്യ 17 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിലെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,802 പേര്‍കൂടി മരണപ്പെട്ടതോടെ ആകെ മരണങ്ങള്‍ 17,08,313 ആയി ഉയര്‍ന്നു. 5,31,743 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,77,04,252 ആവുകയും ചെയ്തു.

5,45,72,518 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,14,23,421 പേരാണ് നിലവില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 1,06,246 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, അര്‍ജന്റീന, ജര്‍മനി, കൊളംബിയ, മെക്‌സിക്കോ, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ലുള്ളത്.

ഈ രാജ്യങ്ങളിലെല്ലാം കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിട്ട കണക്കുകള്‍പ്രകാരമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News