പിടിതരാതെ കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ലോകവ്യാപകമായി ഇതുവരെ 46,18,283 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്.

17,49,603 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ചുവടെ: അമേരിക്ക- 14,81,916, സ്‌പെയിന്‍- 2,74,367, റഷ്യ- 2,62,843, ബ്രിട്ടന്‍- 2,36,711, ഇറ്റലി- 2,23,885, ബ്രസീല്‍- 2,18,223, ഫ്രാന്‍സ്- 1,79,506, ജര്‍മനി- 1,75,699, തുര്‍ക്കി- 1,46,457, ഇറാന്‍- 1,16,635, ഇന്ത്യ- 85,784.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- അമേരിക്ക- 88,405, സ്‌പെയിന്‍- 27,459, റഷ്യ- 2,418 , ബ്രിട്ടന്‍- 33,998, ഇറ്റലി- 31,610, ബ്രസീല്‍- 14,817, ഫ്രാന്‍സ്- 27,529, ജര്‍മനി- 8,001 , തുര്‍ക്കി- 4,055, ഇറാന്‍- 6,902, ഇന്ത്യ- 2,753.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News