വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടിയിലേക്ക്. നിലവില്‍ 4,96,55,365 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 12,48,565 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.
3,52,51,638 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,31,55,162 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 90,805 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കൊളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. പെറു ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലും ഒന്‍പത് ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.