25.2 C
Kottayam
Sunday, May 19, 2024

അരയില്‍ ബെല്‍റ്റ് രൂപത്തില്‍ സ്വര്‍ണം കടത്തി; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അടക്കം ഒമ്പത് കിലോ സ്വര്‍ണം പിടികൂടി; കരിപ്പൂരിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ 7 പേര്‍ കസ്റ്റഡിയില്‍

Must read

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ 7 പേര്‍ കസ്റ്റഡിയില്‍. കുഴമ്ബ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ സ്വര്‍ണം ഡിആര്‍ഐ ആണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണം പിടികൂടിയത്. അന്‍സാര്‍ എന്ന ക്യാബിന്‍ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്‍റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം.

ബാക്കി 4 പേര്‍ ശരീരത്തിലും മലദ്വാരത്തിലും വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.നാലുപേരും ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ്. കടത്താന്‍ ശ്രമിച്ച 9 കിലോക്ക് അടുത്തുള്ള സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഭാഗം പരിശോധനയില്‍ കണ്ടെത്തി പിടികൂടി. പിടികൂടിയ സ്വര്‍ണം മിശ്രിത രൂപത്തിലാണ് കണ്ടെത്തിയത്. ഇത് സ്വര്‍ണ്ണ രൂപത്തിലേക്ക് മാറ്റുമ്ബോള്‍ 7.5 കിലോയായി മാറും.

നാല് കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റിജലന്‍സ് വിഭാഗം പുറത്തുവിട്ടില്ല. പിടികൂടിയ അഞ്ചുപേരെയും ഡിര്‍ഐ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week