വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.70 കോടി കടന്നു. 2,70,60,255 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. കൊവിഡ് മരണങ്ങള്‍ 8.80 ലക്ഷകടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ കൊവിഡ് മരണങ്ങള്‍ 8,83,742 ആയി. 19,159,799 പേര്‍ ഇതുവരെ രോഗമുക്തി നേടി.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം ഇനി പറയുവിധമാണ്. മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റില്‍ അമേരിക്ക- 6,431,152(192,818), ബ്രസീല്‍- 4,123,000(126,203 ), ഇന്ത്യ- 4,110,839 (70,679), റഷ്യ- 1,020,310(17,759 ), പെറു-683,702 (29,687).
ഇതിനു പുറമേ കൊളംബിയ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനു മുകളിലാണ്. ആദ്യ 30 സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തിനു മുകളിലാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.