തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ച് വേട്ട. കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. പഞ്ചാബ് സ്വദേശിയെയും ജാര്‍ഖണ്ഡ് സ്വദേശിയുമാണ് പിടിയിലായത്. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിയതെന്നാണ് സൂചന. സംഘത്തില്‍ മലയാളികളുണ്ടെന്നാണ് വിവരം. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. മൈസൂര്‍ കേന്ദ്രമായുള്ള സംഘമാണ് കഞ്ചാവ് കടത്തിയതെന്നും വിവരം. 20 കോടിയോളം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കേരളത്തില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നും അധികൃതര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News