24 മണിക്കൂറിനിടെ മൂന്നു ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 2.10 കോടി കടന്നു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കൊവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതുവരെ ഏഴരലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 752,728 (അഞ്ച് ശതമാനം) ആയി. ഇന്നലെ മാത്രം 6,816 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 6,415,806 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതില്‍ 64,640 (ഒരു ശതമാനം) പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം അഞ്ച് ശതമാനം പേര്‍ക്ക് മരണകാരണമാകുമ്പോള്‍ 95 ശതമാനം പേരും അതിജീവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ലോകത്താകെ 13,900,557 പേര്‍ രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തരായി.

അമേരിക്കയിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 54 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നുവരെ 5,414,734 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 54,432 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 1,249 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീല്‍ ആണ് കോവിഡ് മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യം. ബ്രസീലില്‍ 59,147 പുതിയ കേസുകളാണുള്ളത്. 1,301 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,229,621 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News