കോട്ടയം ജില്ലയില്‍ 387 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 387 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പുതിയതായി 4004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 177 പുരുഷന്‍മാരും 162 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 613 പേര്‍ രോഗമുക്തരായി. 4729 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38472 പേര്‍ കോവിഡ് ബാധിതരായി. 33640 പേര്‍ രോഗമുക്തി നേടി. ആകെ 11434 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-38
ചങ്ങനാശേരി- 22
എരുമേലി-20
വെള്ളാവൂര്‍-15
അകലക്കുന്നം-14
തലയോലപ്പറമ്പ്-13
പാലാ, ഭരണങ്ങാനം, വിജയപുരം, കങ്ങഴ, കാഞ്ഞിരപ്പള്ളി – 11
തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര – 10
തിടനാട്, വൈക്കം, കിടങ്ങൂര്‍, വെച്ചൂര്‍ – 7
ഈരാറ്റുപേട്ട, കൂരോപ്പട, പാറത്തോട്, മേലുകാവ്, മണിമല,കുറിച്ചി, മാഞ്ഞൂര്‍ – 6
മുളക്കുളം, മൂന്നിലവ്, വാഴപ്പള്ളി, മുണ്ടക്കയം, ടി.വി പുരം, അയര്‍ക്കുന്നം, പാമ്പാടി, മരങ്ങാട്ടുപിള്ളി – 5
ചെമ്പ്, അതിരമ്പുഴ, കുമരകം, ചിറക്കടവ്, രാമപുരം – 4
തിരുവാര്‍പ്പ്, ഉദയനാപുരം, കുറവിലങ്ങാട്, അയ്മനം,മണര്‍കാട്, കടുത്തുരുത്തി, തലനാട് – 3
ഉഴവൂര്‍, കൂട്ടിക്കല്‍, വാകത്താനം, പുതുപ്പള്ളി, വെളിയന്നൂര്‍,വെള്ളൂര്‍, മറവന്തുരുത്ത്, തലപ്പലം – 2
പനച്ചിക്കാട്, കടനാട്, കറുകച്ചാല്‍, പള്ളിക്കത്തോട്, മീനച്ചില്‍,
നീണ്ടൂര്‍, കടപ്ലാമറ്റം,എലിക്കുളം, പൂഞ്ഞാര്‍, കരൂര്‍, കല്ലറ, കോരുത്തോട്, തീക്കോയി – 1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News