കോട്ടയം ജില്ലയില്‍ 567 പുതിയ കൊവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ 567 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 561 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 5568 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 588 പേര്‍ രോഗമുക്തരായി. 4960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38089 പേര്‍ കോവിഡ് ബാധിതരായി. 33024 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11412 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
തലയോലപ്പറമ്പ്-34
കോട്ടയം -33
അയര്‍ക്കുന്നം -30
മാടപ്പള്ളി -27
ചങ്ങനാശേരി -26
വാകത്താനം -19
ചിറക്കടവ്, കുറവിലങ്ങാട് -16
പാറത്തോട്, പനച്ചിക്കാട്-15
കൂരോപ്പട -14
വൈക്കം -13
ഏറ്റുമാനൂര്‍, കറുകച്ചാല്‍ -12
ടി.വി പുരം, കുറിച്ചി -11
തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, പാമ്പാടി – 10
വെളിയന്നൂര്‍, തൃക്കൊടിത്താനം, എലിക്കുളം-9
ഈരാറ്റുപേട്ട, എരുമേലി, മാഞ്ഞൂര്‍, കുമരകം – 8
തലയാഴം, കോരുത്തോട്, വെച്ചൂര്‍, കൊഴുവനാല്‍, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍,
മറവന്തുരുത്ത് – 7
വാഴപ്പള്ളി, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍-6
കടനാട്, കല്ലറ, മണര്‍കാട്, മുളക്കുളം, അയ്മനം, പാലാ, ഉദയനാപുരം, കരൂര്‍,
വെള്ളൂര്‍ – 5
ഭരണങ്ങാനം, കടുത്തുരുത്തി, കടപ്ലാമറ്റം- 4
ചെമ്പ്, മീനടം, നെടുംകുന്നം, പായിപ്പാട്, മേലുകാവ്, മീനച്ചില്‍, വിജയപുരം,
പൂഞ്ഞാര്‍, രാമപുരം – 3
കങ്ങഴ, പള്ളിക്കത്തോട്, അകലക്കുന്നം, മണിമല – 2
വാഴൂര്‍, തലപ്പലം,ഉഴവൂര്‍, അതിരമ്പുഴ, മുണ്ടക്കയം, തീക്കോയി, പൂഞ്ഞാര്‍
തെക്കേക്കര, കാണക്കാരി, തലനാട് – 1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News