കോട്ടയം ജില്ലയില്‍ 429 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 429 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 427 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4202 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 200 പുരുഷന്‍മാരും 175 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 501 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 30360 പേര്‍ കോവിഡ് ബാധിതരായി. 26260 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20449 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -54
എരുമേലി-22
ഈരാറ്റുപേട്ട -19
അതിരമ്പുഴ-16
ചങ്ങനാശേരി, വിജയപുരം-15
തലയാഴം-14
മുണ്ടക്കയം-13
മണര്‍കാട്-12
വാഴൂര്‍,കുമരകം-11
മാടപ്പള്ളി-10
തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, രാമപുരം-9
വൈക്കം, പാമ്പാടി-8
പൂഞ്ഞാര്‍, കാണക്കാരി, കരൂര്‍-7
നെടുംകുന്നം, പാല, കൂട്ടിക്കല്‍, കടനാട്, ആര്‍പ്പൂക്കര, കൂരോപ്പട, കുറവിലങ്ങാട്-6
കോരുത്തോട്, ഉഴവൂര്‍, മുളക്കുളം-5
മൂന്നിലവ്, മറവന്തുരുത്ത്, വാഴപ്പള്ളി, മുത്തോലി, മീനച്ചില്‍,ഞീഴൂര്‍, പായിപ്പാട്, ചെമ്പ്-4
കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്,തലപ്പലം, ചിറക്കടവ്, പാറത്തോട്, ടി.വി പുരം, വെളിയന്നൂര്‍, കടുത്തുരുത്തി, പുതുപ്പള്ളി, തീക്കോയി-3
വെച്ചൂര്‍, വെള്ളൂര്‍, വെള്ളാവൂര്‍, തൃക്കൊടിത്താനം,കടപ്ലാമറ്റം, ഉദയനാപുരം, അയര്‍ക്കുന്നം, എലിക്കുളം, തിരുവാര്‍പ്പ്, കുറിച്ചി, തലനാട്, മേലുകാവ്-2
കിടങ്ങൂര്‍, കൊഴുവനാല്‍, കല്ലറ, അയ്മനം, തിടനാട്, വാകത്താനം, കങ്ങഴ, കറുകച്ചാല്‍, പള്ളിക്കത്തോട്, മാഞ്ഞൂര്‍-1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News