കോട്ടയം ജില്ലയില്‍ 580 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 580 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സന്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4980 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 250 പുരുഷന്‍മാരും 255 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 353 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4677 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28402 പേര്‍ കോവിഡ് ബാധിതരായി. 23675 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20465 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-68
ടി.വി പുരം-26
പള്ളിക്കത്തോട്, ചങ്ങനാശേരി – 24
ഏറ്റുമാനൂര്‍,ചെമ്പ്-23
അയ്മനം-22
കാഞ്ഞിരപ്പള്ളി-21
കുമരകം-16
പാറത്തോട്,നീണ്ടൂര്‍-15
ഈരാറ്റുപേട്ട-13
കിടങ്ങൂര്‍, പനച്ചിക്കാട്,കറുകച്ചാല്‍, മാടപ്പള്ളി-12
അയര്‍ക്കുന്നം, കടുത്തുരുത്തി- 11
വൈക്കം-10
അതിരമ്പുഴ, കങ്ങഴ, തലയോലപ്പറമ്പ്, എലിക്കുളം,വെള്ളാവൂര്‍-9
വെള്ളൂര്‍-8
കൂരോപ്പട, എരുമേലി, മുണ്ടക്കയം, മുളക്കുളം-7
മണര്‍ക്കാട്, ആര്‍പ്പൂക്കര, കല്ലറ, വിജയപുരം, കോരുത്തോട്, ഞീഴൂര്‍- 6
രാമപുരം, ഉദയനാപുരം, തിടനാട്, തലപ്പലം, കൂട്ടിക്കല്‍, തലയാഴം, കടപ്ലാമറ്റം, തൃക്കൊടിത്താനം-5
വാകത്താനം, പാമ്പാടി, പൂഞ്ഞാര്‍ തെക്കേക്കര,മാഞ്ഞൂര്‍-4
അകലക്കുന്നം,മീനച്ചില്‍, പൂഞ്ഞാര്‍, ചിറക്കടവ്, ഭരണങ്ങാനം, കരൂര്‍- 3
പുതുപ്പള്ളി, വാഴൂര്‍, വാഴപ്പള്ളി, തിരുവാര്‍പ്പ്, വെച്ചൂര്‍, കാണക്കാരി, കുറിച്ചി- 2
കുറവിലങ്ങാട്, മൂന്നിലവ്, മണിമല, പായിപ്പാട്, തീക്കോയി- 1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News