26.3 C
Kottayam
Tuesday, November 5, 2024
test1
test1

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കൊവിഡ്; 25 മരണങ്ങള്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.