25.5 C
Kottayam
Wednesday, May 22, 2024

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 1950 പേര്‍ ഇന്ന് രോഗമുക്തരായി. പത്ത് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 30,344 സാമ്പിളുകള്‍ പരിശോധിച്ചു. 21,516 ആക്ടീവ് കേസുകളാണ് ഉള്ളത്.

കേരളത്തിലെ ആകെ കേസുകളുടെ 50 ശതമാനം കേസുകളും ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ഒക്‌ടോബര്‍ അവസാനത്തോടു കൂടി കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് ചിലപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week