സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 45 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന് വന്നരും64 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 28,664 പരിശോധനകള്‍ നടത്തി.

സംസ്ഥാനത്ത് അഞ്ച് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍ (53), തിരുവനന്തപുരം മറിയാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യന്‍പുഴ സ്വദേശി മറിയംകുട്ടി (77), ഇടുക്കി സ്വദേശി അജിതന്‍ (55), കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞ്(69) എന്നിവരാണ് മരണമടഞ്ഞത്. ഇതില്‍ അജിതന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. അദ്ദേഹം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശൂര്‍ 19, വയനാട് 12, കൊല്ലം 5 എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News