FeaturedHealthKeralaNews

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 784 പേര്‍ രോഗമുക്തി നേടി. ഇന്ന് 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 114 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 106 വിദേശത്ത് നിന്ന് വന്നവരും 73 പേര്‍ മറ്റുസംസ്ഥാനത്ത് നിന്നും വന്നവരാണ്. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 പരിശോധനകളാണ് നടത്തിയത്.

ഇന്ന് ഏഴു മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കല്‍ നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍ (64), തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ (50), കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസര്‍കോട് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞ് (68), വയനാട് കല്‍പ്പറ്റ സ്വദേശി അരവിക്കുട്ടി (65) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker