28.9 C
Kottayam
Tuesday, May 7, 2024

24 മണിക്കൂറിനിടെ 47,638 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 50,000ത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 670 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 84,11,724 ആയി. മരണസംഖ്യ 1,24,985 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 54,157 പേര്‍ രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥനങ്ങളിലായി 5,20,773 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 77,65,966 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week