24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 650 പേര്‍ മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്.

രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 78 ലക്ഷം കടന്നു. ഇതുവരെ 78,14,682 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയാണ്. 6,80,680 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 67 ലക്ഷം കടന്നു. 67,549 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,17,956 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,69,479 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 10,13,82,564 ആയി ഉയര്‍ന്നതായി ഐസിഎംആര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News