27.6 C
Kottayam
Wednesday, May 8, 2024

24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 80,472 പേര്‍ക്ക് രോഗം ബാധിച്ചു. 1,179 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 62,25,764 ആയി. മരണ സംഖ്യ 97,497 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,40,441 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 51,87,826 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week