രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് രോഗം, 1,129 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,508 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. 1,129 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 91,149 ആയി.

5,732,519 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 9,66,382 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 46,74,988 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി.

ബുധനാഴ്ച വരെ രാജ്യത്ത് 6,74,36,031 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ചത്. 11,56,569 സാമ്പിളുകള്‍ ബുധനാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News