രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ്; 330 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 330 കൊവിഡ് മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. 4,05,681 നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 330 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,895ആയി. 17,04,970 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

അതേസമയം കേരളത്തില്‍ ഇന്നലെ 29,322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News