കെ.സി വേണുഗോപാലിനെതിരേ പടനീക്കം; ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി എ, ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി എ, ഐ ഗ്രൂപ്പുകള്‍. വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക.

അതേസമയം, കെപിസിസി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ രംഗത്തെത്തി. തനിക്കെതിരായ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

അതിനിടെ കെപിസിസി നേതൃത്വം ചര്‍ച്ചയ്ക്ക് മുന്‍ കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കണം. കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ട് നിന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News