രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്നലെ 44,360 പേര്‍ക്ക് രോഗബാധ, 555 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 പേര്‍ മരിച്ചു.

നിലവില്‍ ഇന്ത്യയില്‍ 4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,15,72,344 ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ രോഗ മുക്തര്‍ 3,07,43,972.

555 പേര്‍ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News